
സഹോദരിയുടെ മകളുമായി പ്രണയത്തിൽ? പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു
സഹോദരിയുടെ മകളുമായി പ്രണയത്തിൽ? പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു
നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രഭുദേവയുടെ ആദ്യ വിവാഹവും വിവാഹ മോചനവും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം കോളിവുഡ് ഗോസിപ് കോളങ്ങളിൽ ഏറെ നാൾ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹ മോചനം നേടി. എന്നാൽ അധികം വൈകാതെ നയൻതാരയും പ്രഭുദേവയും വേർപിരിഞ്ഞു.
ഇപ്പോൾ സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ബോളിവുഡിലെ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ. അതോടൊപ്പം തന്നെ പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന അഞ്ചോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

