
പ്രദീപ് രംഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' തിയറ്ററുകളിലേക്ക്; കേരളത്തിലെത്തിക്കുന്നത് ഗോകുലം മൂവീസ്
കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. വിഘ്നേഷ് ശിവൻ ഒരുക്കുന്ന ചിത്രം ഏപ്രിൽ 10 ന് തിയറ്ററുകളിൽ എത്തും.
കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ലവ് ടുഡെ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് ലവ് ഇൻഷുറൻസ് കമ്പനി പ്രദർശനത്തിന് എത്തുന്നത്.
ഇതിൽ 'ലവ് ടുഡെ' സംവിധാനം ചെയ്തതും പ്രദീപ് തന്നെയാണ്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരുടെ വക്താവായ മാസ് നായകനായി ആണ് നിരീക്ഷിക്കപ്പെടുന്നത്.
പ്രദീപ് രംഗനാഥനൊപ്പം എസ് ജെ സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി, സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രവി വർമനും സത്യൻ സൂര്യനും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ്. പിആർഒ - ശബരി.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Cinema News: Pradeep Ranganathan starrer LIK release date out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്
'തലെെവർ വരാറ്...'; ‘ജയിലർ 2’ ഒക്ടോബർ 15ന് ; കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ഗോകുലം മൂവീസ്


