
കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു
പാര്‍വതി ആദ്യായി പൊലീസ് വേഷത്തിലെത്തിയ ചിത്രം

ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം തുടര്‍ന്ന് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതി തിരുവോത്തിന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതി ആദ്യായി പൊലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍.
പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ആണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പിഎസ് സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലുമാണ്. പാര്‍വതിയ്ക്കൊപ്പം വിജയരാഘവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മാത്യ തോമസ്, ഉണ്ണിമായ, സിദ്ധാര്‍ത്ഥ് ഭരതന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീതം. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. കാമറ കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു പ്രഭാകര്‍ ആണ്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്ജുന് സെല്‍വയാണ് ചിത്രത്തിന്റെ നിര്‍മാണം.
പാര്‍വതിയുടേയും വിജയരാഘവന്റേയും പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. പൊലീസ് വേഷത്തില്‍ മാത്യു തോമസിന്റെ അഭിനയവും പ്രശംസ നേടിയിരുന്നു. ഷഹദിന്റെ മേക്കിങും ചിത്രത്തിന്റെ തിരക്കഥയും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Pradhama Drishtya Kuttakkar crosses 50 crore mark. First film of Parvathy Thiruvothu to achieve the milestone.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News




