
'ഒന്നു വീണു, ചെറിയൊരു ഓപ്പറേഷൻ വേണ്ടിവരും'; ഷൂട്ടിങ്ങിനിടെ പ്രകാശ് രാജിന് പരിക്ക്
നുഷ് നായകനാവുന്ന 'തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു പരിക്കേറ്റത്

സിനിമാ ചിത്രീകരണത്തിനിടെ നടൻ പ്രകാശ് രാജിന് വീണ് പരിക്ക്. ധനുഷ് നായകനാവുന്ന 'തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു പരിക്കേറ്റത്. പ്രകാശ് രാജ് തന്നെയാണ് പരിക്കേറ്റതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. വീഴ്ചയിൽ കയ്യിന് ഫ്രാക്‌ചർ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ചെയ്യാൻ ഹൈദരാബാദിലേക്ക് പോവുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ചിത്രത്തിന്റെ ചെന്നൈയിലെ ഷെഡ്യൂളിന് ഇടയിലാണ് വീണ് കയ്യിന് പരുക്കേറ്റത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക.
"ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ: ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ചിന്തകളിൽ എന്നെയും ഉള്‍പ്പെടുത്തുക"- പ്രകാശ് രാജ് കുറിച്ചു.
A small fall.. a tiny fracture.. flying to Hyderabad into the safe hands of my friend Dr Guruvareddy for a surgery. I will be fine nothing to worry .. keep me in your thoughts
â Prakash Raj (@prakashraaj) August 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
