'കടപ്പാടിന്റെ ലക്ഷണങ്ങള്‍ തെക്കോട്ടും വ്യാപിക്കുന്നു'; ധുരന്ധര്‍ 2വിനെ പ്രശംസിച്ച അല്ലുവിനെതിരെ പ്രകാശ് രാജ്

അല്ലു അര്‍ജുന്‍, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ അടക്കമുള്ളവരേയും പ്രകാശ് പരിഹസിക്കുന്നു

Allu Arjun, Prakash Raj
Allu Arjun, Prakash Raj
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :21 മാർച്ച് 2026, 2:04 pm IST

ധുരന്ധര്‍ ദ റിവഞ്ചിനെതിരെ നടന്‍ പ്രകാശ് രാജ്. പ്രൊപ്പഗാണ്ട ചിത്രമെന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസ് നിറയ്ക്കുകയാണ് ധുരന്ധര്‍ 2. ഇതിനിടെയാണ് പ്രകാശ് രാജിന്റെ പരിഹാസം. ചിത്രത്തെ പ്രശംസിച്ച തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുന്‍, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ അടക്കമുള്ളവരേയും പ്രകാശ് പരിഹസിക്കുന്നുണ്ട്.

രണ്ട് പോസ്റ്റുകളിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. 1961 ല്‍ പുറത്തിറങ്ങയ ഹം ദോനോം എന്ന ചിത്രത്തിലെ ജനപ്രീയമായ അഭി ന ജാവോ ഝോഡ് കെ എന്ന പാട്ട് റെഡിയോയിലൂടെ കേള്‍ക്കുന്നതിന്റെ വിഡിയോയാണ് പ്രകാശ് രാജ് ആദ്യം പങ്കുവച്ചത്. 'ധുരന്ധറില്‍ നിന്നും ഒരുപാട് ദൂരെയാണ് ഞാന്‍. നിങ്ങളോ?' എന്നാണ് താരം അതോടൊപ്പം കുറിച്ചിരിക്കുന്നത്.

പിന്നാലെ ഒരു ട്വിറ്റ് ഷെയര്‍ ചെയ്യുകയായിരുന്നു പ്രകാശ് രാജ്. ധുരന്ധര്‍ സിനിമ കാണുകയേയും ചിത്രത്തെ പുകഴ്ത്തുകയും ചെയ്ത തെലുങ്ക് താരങ്ങളെക്കുറിച്ചുള്ളതായിരുന്നു ട്വീറ്റ്. ''അല്ലു അര്‍ജുനും വിജയ് ദേവരകൊണ്ടയും ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും ധുരന്ധര്‍ 2വിനെ പ്രശംസിച്ചു. ഏതെങ്കിലും ബോളിവുഡ് താരം ട്വീറ്റ് ചെയ്‌തോ?' എന്നായിരുന്നു പോസ്റ്റ്.

''കടപ്പാടിന്റെ ലക്ഷണങ്ങള്‍ തെക്കോട്ടും വ്യാപിക്കുന്നു'' എന്നായിരുന്നു ട്വീറ്റ് പങ്കുവച്ചു കൊണ്ട് പ്രകാശ് രാജ് കുറിച്ചത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ, ടെക്‌നിക്കലി ഒരുപാട് മികച്ചതും ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്നതുമായ സിനിമയെന്നാണ് അല്ലു അര്‍ജുന്‍ ധുരന്ധര്‍ ടുവിനെ വിശേഷിപ്പിച്ചത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും മഹേഷ് ബാബുവും വിജയ് ദേവരെകാണ്ടയും ചിത്രത്തെ പ്രശംസിച്ചിരുന്നു.

News Now

Summary

Prakash Raj takes a dig at south indian superstars for praising Dhurandhar 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates