
'തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ; മുന്നണിയിൽ കൂടിയാലോചനകളില്ല': മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും തുറന്നടിച്ച് എംപി

തിരുവനന്തപുരം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിർണ്ണായക തീരുമാനങ്ങൾ പോലും മുന്നണി കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂർ പ്രകാശ് എംപി. നിലവിലെ സ്ഥിതിഗതികളിൽ കടുത്ത അതൃപ്തി പരസ്യമാക്കിയ അദ്ദേഹം ഇക്കാര്യം എഐസിസി നേതൃത്വത്തെ ധരിപ്പിക്കുമെന്നും വ്യക്തമാക്കി. യുഡിഎഫ് യോഗം വിളിച്ചു ചേർക്കാൻ ചെയർമാനെന്ന നിലയിൽ മുൻകൈയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെയും അടൂർ പ്രകാശ് കുറ്റപ്പെടുത്തി.
യുഡിഎഫ് യോഗങ്ങൾ അടുത്തകാലത്തൊന്നും ചേർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി യോഗങ്ങൾ ചേരാൻ മുഖ്യമന്ത്രിയാണ് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം തീരുമാനമെടുക്കാത്തതുകൊണ്ടാണ് യോഗങ്ങൾ ചേരാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകുന്നത്. നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാനായ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അത് സാധ്യമാകൂ. ഇത്തരം കാര്യങ്ങൾ ചെയ്യാനായി മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട ആവശ്യമില്ലെന്നും കാര്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം തുറന്നടിച്ചു.
മുന്നണിയിൽ കൂടിയാലോചനകൾ നടക്കാത്തതിനാൽ യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും അതിൽ തനിക്ക് കടുത്ത ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് ലഭിച്ചതെന്നും ആർക്കും അനർഹമായി ഒന്നും നൽകിയെന്ന് താൻ പറയുന്നില്ലെന്നും വ്യക്തമാക്കിയ അടൂർ പ്രകാശ്, എന്നാൽ കൺവീനർ എന്ന നിലയിൽ ഇത്തരം സുപ്രധാന കാര്യങ്ങൾ പോലും തന്നെ അറിയിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി. തന്നെ മനഃപൂർവ്വം അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങളാണ് വിലയിരുത്തേണ്ടത്. തന്നെ ഈ പദവിയിലേക്ക് നിയോഗിച്ചത് എഐസിസിയാണെന്നും അതിനാൽ മുന്നണിയിലെ കാര്യങ്ങൾ അറിയിക്കേണ്ടിടത്ത് തന്നെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഏകോപനക്കുറവുണ്ടായതായും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. പ്രതീക്ഷിച്ച ചില തദ്ദേശ വാർഡുകളിൽ നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയത് മുന്നണിയുടെ പ്രവർത്തനങ്ങളിലെ പോരായ്മയാണ്. എങ്കിലും വലിയ പരിക്കുകളില്ലാതെ 18 സീറ്റുകൾ നേടിയെടുക്കാൻ സാധിച്ചു. മുന്നണിയിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ യഥാസമയം ചർച്ച ചെയ്ത് പരിഹരിക്കാൻ നേതൃത്വം തയ്യാറാകണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിമാന യാത്ര വിവാദത്തെ സംബന്ധിച്ച ചോദ്യത്തിന് ജനങ്ങളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നായിരുന്നു അടൂർ പ്രകാശിൻറെ മറുപടി.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Mounting a sharp offensive against Chief Minister V.D. Satheesan, UDF Convenor and MP Adoor Prakash voiced profound discontent over the alleged lack of democratic consultation and collective decision-making within the ruling front
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്
അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ



