മലയിലൂടെ അള്ളിപ്പിടിച്ച് നീങ്ങുന്ന പ്രണവ്; മലയാളത്തിലെ ടോം ക്രൂസ് എന്ന് ആരാധകർ; വിഡിയോ വൈറൽ

2017 ൽ പോയ തായ്ലൻഡ് യാത്രയ്ക്കിടെ പകർത്തിയതാണ് വിഡിയോ

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST
Edited by :migrator

സിനിമയേക്കാൾ യാത്രയേയും സാഹസികതയേയും സ്നേഹിക്കുന്ന താരമാണ് പ്രണവ്. ആദ്യ ചിത്രം ആദിയിലൂടെ തന്നെ താരത്തിന്റെ അസാമാന്യ മെയ്വഴക്കത്തിന് മലയാളികൾ സാക്ഷികളായതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിരിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്. ​മലയിലൂടെ അള്ളിപ്പിടിച്ച് നീങ്ങുന്ന പ്രണവിനെയാണ് വിഡോയിൽ കാണുന്നത്. 

2017 ൽ പോയ തായ്ലൻഡ് യാത്രയ്ക്കിടെ പകർത്തിയതാണ് വിഡിയോ. ബൗൾഡെറിങ് കേവിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഷർട്ടില്ലാതെ ​ഗുഹയുടെ പാറപോലുള്ള ഭിത്തിയിൽ പിടിച്ച് നീങ്ങുകയാണ് പ്രണവ്.  പർവതാരോഹകരും മറ്റും പരിശീലനത്തിനായും ചെയ്യുന്നതാണ് ബൗൾഡെറിങ്. കൂടാതെ ആരോ​ഗ്യക്ഷമതയ്ക്കായും ഇത് ചെയ്യുന്നവരുണ്ട്. 

എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. മലയാളത്തിന്റെ ടോം ക്രൂസ് ആണെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ മലയിടുക്കിൾ കുടുങ്ങിയ ബാബുവിനെക്കുറിച്ച് സിനിമ വന്നാൽ അതിന് പറ്റിയ ആൾ പ്രണവ് ആണെന്നും കമന്റുകളുണ്ട്. രണ്ട് മണിക്കൂറിൽ രണ്ട് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. 

അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ നിരവധി യാത്രാ വിഡിയോകളും ചിത്രങ്ങളുമാണ് താരം പങ്കുവയ്ക്കുന്നത്. ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തിയറ്ററിൽ മികച്ച വിജയമാണ് ചിത്രം നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now