ആത്മാക്കളുടെ ദിനത്തിൽ അവൻ വരും; പ്രണവ് ചിത്രം 'ഡീയസ് ഈറേ' റിലീസ് തീയതി പുറത്ത്

കാലുകൾ ബന്ധിപ്പിക്കപ്പെട്ട നിലയിൽ വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീയെയും പിന്നിൽ ആറ് കോണുകളുള്ള ഒരു നക്ഷത്ര ചിഹ്നവും കാണാം.

Dies Irae
ഡീയസ് ഈറേഇൻസ്റ്റ​ഗ്രാം
Last Updated :16 May 2025, 5:47 pm IST
Edited by :Hima Prakash

പ്രണവ് മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഡീയസ് ഈറേ. രാഹുൽ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ഹാലോവീൻ ദിനമായ ഒക്ടോബർ 31 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

അതേസമയം ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭ്രമയുഗത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കണ്ട് പരിചയമില്ലാത്ത വ്യത്യസ്തമാർന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കാലുകൾ ബന്ധിപ്പിക്കപ്പെട്ട നിലയിൽ വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീയെയും പിന്നിൽ ആറ് കോണുകളുള്ള ഒരു നക്ഷത്ര ചിഹ്നവും കാണാം. അതോടൊപ്പം കുറേ മനുഷ്യരെയും പോസ്റ്ററിൽ കാണാൻ കഴിയും. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് സം​ഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now