
'എനിക്ക് ഇത് ഇഷ്ടമല്ല, പക്ഷേ ബ്ലസിക്ക് ഇഷ്ടമായതുകൊണ്ട് ഒഴിവാക്കാനാവില്ല'; സഹാറ മരുഭൂമിയിൽ നിന്ന് പൃഥ്വിരാജ്
കെജിഎഫിലെ റോക്കി ഭായിയുടെ സൂപ്പർഹിറ്റ് ഡയലോഗിന് സമാനമായ പോസ്റ്റ് ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു
പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ചിത്രത്തിനായി വൻ മേക്കോവറാണ് താരം നടത്തിയത്. അവസാന ഷെഡ്യൂൾ ഷൂട്ടിങ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ച്. ഇപ്പോൾ ആടുജീവിതം ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. നൈറ്റ് ഷൂട്ടിങ്ങിനെക്കുറിച്ചാണ് പൃഥ്വിരാജിന്റെ രസകരമായ കുറിപ്പ്.
തനിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമല്ലെന്നും പക്ഷേ ബ്ലസിക്ക് ഇഷ്ടമായതിനാൽ ഒഴിവാക്കാൻ ആവില്ല എന്നുമാണ് പൃഥ്വി കുറിക്കുന്നത്. 'നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്. എനിക്ക് രാത്രിയിലെ ചിത്രീകരണം ഇഷ്ടമല്ല. ഞാൻ അത് ഒഴിവാക്കാറുണ്ട്. പക്ഷേ ബ്ലെസിക്ക് ഇഷ്ടമാണ്. അതുകൊണ്ട് എനിക്ക് മാറിനിൽക്കാനുമാവില്ല' പൃഥ്വിരാജ് കുറിച്ചു. സഹാറ മരുഭൂമിയിൽ മരവപ്പിക്കുന്ന തണുപ്പിലാണ് ഷൂട്ടെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. കെജിഎഫിലെ റോക്കി ഭായിയുടെ സൂപ്പർഹിറ്റ് ഡയലോഗിന് സമാനമായ പോസ്റ്റ് ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ അടിസ്ഥാനമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രമായ നജീബ് ആയാണ് പൃഥ്വിരാജ് എത്തുന്നത്. അമല പോൾ ആണ് നായിക. ചിത്രത്തിനായി 30 കിലോയിൽ അധികം ഭാരമാണ് പൃഥ്വിരാജ് കുറച്ചത്. ഏറെ വർഷങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്യുന്ന മലയാളചിത്രം കൂടിയാണ് ആടുജീവിതം.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം



