രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

Will a case be registered against Rahul? INDIA bloc to intensify protests over Gyanesh Kumar's resignation
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധിAP
Last Updated :7 October 2026, 9:07 am IST
Edited by :Amal Joy

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം തുടരും. മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടരുകയാണ് കോണ്‍ഗ്രസ്.

ഇന്നലത്തെ അകാശവാണിക്കുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ കൂടിയലോചന ഇല്ലാതെ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തില്‍ പിന്തുണ തേടുകയും ഡല്‍ഹിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഡല്‍ഹി ആകാശവാണി പരിസരത്തെ പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തേക്കും. പൊലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ രണ്ടു മണിക്കൂര്‍ നീണ്ട കസ്റ്റഡിക്ക് ശേഷം വിട്ടയച്ചിരുന്നു. മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി തിരിച്ചുവരുമെന്നും ശക്തമായി തെരുവില്‍ കാണാമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായി നേതാക്കള്‍ മടങ്ങിയത്.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

News Now

Summary

Will a case be registered against Rahul? INDIA bloc to intensify protests over Gyanesh Kumar's resignation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates