പൃഥ്വിയുടെ അടുത്ത ചിത്രത്തിൽ സൂര്യ നായകൻ, വാസ്തവം ഇങ്ങനെ

പൃഥ്വിരാജിനൊപ്പമുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയായിരുന്നു വാർത്ത പുറത്ത് വന്നത്. 

പൃഥ്വിരാജിനൊപ്പം സൂര്യ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:17 am IST

​തമിഴകത്തിന്റെ സൂപ്പർതാരം സൂര്യ മലയാളികളുടെയും പ്രിയ താരമാണ്. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തിൽ സൂര്യയാണ് നായകനെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയായിരുന്നു വാർത്ത പുറത്ത് വന്നത്. 

'ബിസ്‌കറ്റ് കിങ്' എന്നറിയപ്പെടുന്ന രാജൻ പിള്ളയുടെ ജീവിതമാണ് സിനിമയാകുന്നതെന്നും അതിൽ കേന്ദ്ര കഥാപാത്രമാകുന്നത് സൂര്യയാണെന്നുമായിരുന്നു പ്രചരണം. എന്നാൽ ഇതിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജിന്റെ അടുത്ത വൃത്തങ്ങൾ.

അങ്ങനൊരു ചർച്ച നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പൃഥ്വിരാജിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പൃഥ്വിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാനിൽ സൂര്യ അതിഥിയായി വരുന്നുണ്ടെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

പൃഥ്വിരാജ് എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിന് ശേഷം ചിത്രത്തിന്റെ പ്രിപ്രൊഡക്ഷൻ വർക്കിന്റെ തിരക്കിലാണ്. 200 കോടിയിലെത്തുന്ന ആദ്യ മലയാള സിനിമയാണ് ലൂസിഫർ.  ലുസിഫറിന്റെ തുടർച്ചയാണ് എമ്പുരാൻ. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, ബൈജു സന്തോഷ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now