ഇന്ന് നടത്തിയ  ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവായത്

Last Updated :20 January 2024, 8:32 am IST

News Now

കൊച്ചി: നടന്‍ പൃഥ്വിരാജ് കോവിഡ് മുക്തനായി.  ഇന്ന് നടത്തിയ  ആന്റിജന്‍ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരും

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ പൂര്‍ത്തിയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വീട്ടില്‍ നിന്നും മാറി ഒറ്റയ്‌ക്കൊരു ഹോട്ടലിലായിരുന്നു പൃഥ്വിയുടെ താമസം. ഷെഡ്യൂള്‍ പൂര്‍ത്തിയായി വീട്ടിലേയ്ക്ക് പോകുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആയത്.

ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു ശേഷം ജോര്‍ദ്ദാനില്‍ നിന്നു മടങ്ങിയെത്തിയ പൃഥ്വിരാജ്, രണ്ടാഴ്ച കൊച്ചിയില്‍ ക്വാറന്റെനില്‍ കഴിഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates