വ്ലോ​ഗിങ്ങ് യാത്രയിൽ തേടിയെത്തിയ അം​ഗീകാരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഇവർ

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:05 am IST

News Now

അഭിനയത്തിൽ സജീവമല്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാണ് നടി പ്രിയമോഹനും ഭർത്താവും നടനുമായ നിഹാൽ പിള്ളയും. "ഒരു ഹാപ്പി ഫാമിലി"യെന്ന യുട്യൂബ് ചാനലുമായി സജീവമാണ് ഇവർ. സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും ഭക്ഷണ പ്രേമത്തെക്കുറിച്ചുമൊക്കെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ വ്ലോ​ഗിങ്ങ് യാത്രയിൽ തേടിയെത്തിയ അം​ഗീകാരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഇവർ. 

വിദേശരാജ്യങ്ങൾ സന്തർശിച്ച് അവിടുത്തെ വിശേഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന നിഹാലും പ്രിയയും ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ള രാജ്യം തായ്ലൻഡ് ആണ്. തങ്ങളുടെ സെക്കൻഡ് ഹോം എന്നാണ് ഇവർ തായ്‌ലന്‍ഡിനെ വിശേഷിപ്പിക്കുന്നത്. തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റിയുടെ അം​ഗീകാരമാണ് ഈ താരദമ്പതികളെ തേടിയെത്തിയിരിക്കുന്നത്. കോവിഡിന് ശേഷം എല്ലാ വർഷവും ലോകത്തെ ഒരു ക്രിയേറ്ററെ രാജ്യത്തെ അതിഥികളായി ക്ഷണിക്കുന്ന ഒരു പരിപാടി ടാറ്റ് (ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡ്) തുടങ്ങി. ഇതിന്റെ ഭാ​ഗമായി ഈ വർഷം തായ്‌ലന്‍ഡ് സർക്കാർ തെരഞ്ഞെടുത്തത് ഇവരുടെ യൂട്യൂബ് ചാനലാണ്. ഇതിന്റെ വിശേഷങ്ങളാണ് നിഹാലും പ്രിയയും തങ്ങളുടെ ചാനലിലെ പുതിയ വിഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates