സൂപ്പർഹിറ്റായി മാറിയ ദർശന സോങ്ങാണ് പ്രിയ ആരാധകർക്കായി പാടിയത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:51 am IST

News Now

അഭിനയത്രി എന്ന നിലയിൽ മാത്രമല്ല ​ഗായികയായും ആരാധകരുടെ മനം കവർന്ന താരമാണ് പ്രിയ വാര്യർ. തന്റെ ആരാധകർക്കായി ഇടയ്ക്ക് പാട്ടുകൾ പാടാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. സൂപ്പർഹിറ്റായി മാറിയ ദർശന സോങ്ങാണ് പ്രിയ ആരാധകർക്കായി പാടിയത്.

വിഡിയോ വൈറൽ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ​ഗാനം വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ​ഗാനവുമായി പ്രിയ എത്തിയത്. അതിനിടെ വിഡിയോയ്ക്ക് താരം നൽകിയ കാപ്ഷനും ആരാധകരുടെ മനം കവരുന്നുണ്ട്. കോൾഡ് വന്നപ്പോൾ ശബ്ദം നന്നായി എന്ന അടിക്കുറിപ്പിലാണ് താരം പാട്ട് പങ്കുവച്ചിരിക്കുന്നത്. ഹെഷാം അബ്ദുൾ റഹ്മാൻ, വിനീത് ശ്രീനിവാസൻ, പ്രണവ്, ദർശന എന്നിവരെ താരം ടാ​ഗും ചെയ്തിട്ടുണ്ട്.

പ്രിയ എന്ന പിന്നണി​ഗായിക

എന്തായാലും ആരാധകരുടെ മനം കവരുകയാണ് പ്രിയയുടെ ​ഗാനം. നിരവധി പേരാണ് താരത്തിന് പ്രശംസിച്ചുകൊണ്ട് എത്തുന്നത്. അതിന് പിന്നാലെ ചിലർ തങ്ങളുടെ ഇഷ്ട​ഗാനങ്ങൾ ആലപിക്കണമെന്ന ആവശ്യവുമായി ചിലർ രം​ഗത്തെത്തി. രജീഷ വിജയൻ നായികയായി എത്തിയ ഫൈനൽസിലെ ഒരു ​ഗാനവും പ്രിയ ആലപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates