
പ്രിയദർശൻ ചിത്രത്തിൽ നായകനായി ഷെയിൻ നിഗം, ഒപ്പം ഷൈനും അർജുൻ അശോകനും; ഫോട്ടോ വൈറൽ
പുതുതലമുറയിൽപ്പെട്ട നടീനടന്മാരെ അണിനിരത്തി ആദ്യമായാണ് പ്രിയദർശൻ ഒരു ചലച്ചിത്രം അണിയിച്ചൊരുക്കുന്നത്
വർഷങ്ങൾക്കു ശേഷം മലയാളത്തിലെ യുവതാരനിരയ്ക്കൊപ്പം ഒന്നിക്കാൻ സംവിധായകൻ പ്രിയദർശൻ. ഷെയിൻ നിഗം നായകനാക്കിയാണ് പ്രിയദർശൻ സിനിമയെടുക്കാൻ ഒരുങ്ങുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവതാരങ്ങൾക്കൊപ്പമുള്ള പ്രിയദർശന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിർമാതാവ് എൻഎം ബാദുഷയാണ് വിവരം പുറത്തുവിട്ടത്.
മരക്കാറിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പ്രിയദർശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രമാണിത്.കൂടാതെ എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവരും നിർമാതാക്കളായി എത്തുന്നുണ്ട്. അർജുൻ അശോകൻ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻപിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നായികയ്ക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് നടന്നു വരികയാണ്.
സിനിമയുടെ തിരക്കഥ എഴുതുന്നതും പ്രിയദർശൻ തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറിൽ ആരംഭിക്കും. പുതുതലമുറയിൽപ്പെട്ട നടീനടന്മാരെ അണിനിരത്തി ആദ്യമായാണ് പ്രിയദർശൻ ഒരു ചലച്ചിത്രം അണിയിച്ചൊരുക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്


