പ്രിയങ്കയുടെ പിറന്നാള്‍ കേക്കിലെ മൂന്ന് താരങ്ങള്‍ ഇവരാണ്; ചിത്രങ്ങള്‍ 

ലാവെന്‍ഡര്‍ നിറത്തിലെ റിബണ്‍ കൊണ്ട് അലങ്കരിച്ചിരുന്നതാണ് കേക്ക് 

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST

നടി പ്രിയങ്ക ചോപ്രയുടെ 39-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലണ്ടനില്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു പ്രിയങ്കയുടെ ആഘോഷം. 10ഓളം ചിത്രങ്ങളാണ് പിറന്നാള്‍ ആഘോഷത്തില്‍ നിന്നായി പ്രിയങ്ക ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

പ്രിയങ്കയുടെ പിറന്നാള്‍ കേക്കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വാനില ഫ്‌ളേവറിലേതെന്ന് തോന്നിക്കുന്ന കേക്ക് ലാവെന്‍ഡര്‍ നിറത്തിലെ റിബണ്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. പ്രിയങ്കയുടെ മൂന്ന് വളര്‍ത്തുനായ്ക്കളുടെ രൂപമാണ് കേക്കിന് മുകളിലായി ഒരുക്കിയത്. 

Story image

പിറന്നാള്‍ ദിനത്തില്‍ തന്നെ സ്‌നേഹവും കരുതലും കൊണ്ട് പൊതിഞ്ഞ എല്ലാവര്‍ക്കും നടി നന്ദി അറിയിച്ചു. ഒരുപാട് മനോഹരമായ സന്ദേശങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭിച്ചെന്നും നടി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now