കുഞ്ഞ് മാലാഖയ്ക്ക് 2 വയസ്: മകളുടെ പിറന്നാൾ ആഘോഷമാക്കി പ്രിയങ്കയും നിക്കും: ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ നിക്കാണ് മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്

മാൾട്ടി, പ്രിയങ്കയും നിക്കും/ ഇൻസ്റ്റ​ഗ്രാം
Last Updated :22 January 2024, 7:52 pm IST
Edited by :migrator

പ്രിയങ്ക ചോപ്രയുടേയും നിക്ക് ജൊനാസിന്റേയും പൊന്നോമനയാണ് മാൾട്ടി മേരി. രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് താരപുത്രി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ നിക്കാണ് മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

‘ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് 2 വയസ്സ് തികയുന്നു’ എന്ന അടിക്കുറിപ്പോടെയാണ് നിക്ക് ചിത്രങ്ങൾ‌ പോസ്റ്റ് ചെയ്തത്. പിങ്ക് നിറത്തിലുള്ള ഹൈനെക് ടോപ്പും പാന്റും അണിഞ്ഞ് കൂളിങ് ​ഗ്ലാസും വച്ചു നിൽക്കുന്ന ബർത്ത്ഡേ ​ഗേളിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. കൂടാതെ നിക്കിന്റേയും പ്രിയങ്കയുടേയും പ്രണയ ചിത്രവും വൈറലാണ്. 

ലോസ് ആഞ്ചലസിൽ വച്ച് നടന്ന പിറന്നാൾ ആഘോഷത്തിൽ നിക്കിന്റേയും പ്രിയങ്കയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. എൽമോ തീമിലാണ് പിറന്നാൾ പാർട്ടി ഒരുക്കിയത്. 

താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് മാൾട്ടിക്ക് പിറന്നാൾആശംസകൾ അറിയിച്ചത്. 2022 ജനുവരിയിലാണ് നിക് ജൊനാസിനും പ്രിയങ്ക ചോപ്രയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now