'അമ്മ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചു, കരണത്തടിച്ചു'; ടാക്‌സി യാത്രയ്ക്കിടെ നേരിട്ട ഭീകരാനുഭവം പങ്കിട്ട് പ്രിയങ്ക

തിരികെ ഹോട്ടലിലെത്തുമ്പോള്‍ അമ്മ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു

Priyanka Chopra
Priyanka Chopra
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :20 ഫെബ്രുവരി 2026, 12:23 pm IST

ടാക്‌സി യാത്രയ്ക്കിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കിട്ട് പ്രിയങ്ക ചോപ്ര. കുട്ടിക്കാലത്ത് അമ്മ മധു ചോപ്രയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത്. അന്നത്തെ സംഭവത്തിന് തന്റെ പുതിയ ചിത്രമായ ദ ബ്ലഫുമായി ബന്ധമുണ്ടെന്നും പ്രിയങ്ക പറയുന്നു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര മനസ് തുറന്നത്.

സംഭവം നടക്കുമ്പോള്‍ പ്രിയങ്ക ചോപ്രയ്ക്ക് 11 വയസായിരുന്നു. അമ്മയ്‌ക്കൊപ്പം ഡല്‍ഹിയിലെത്തിയതായിരുന്നു പ്രിയങ്ക. ഇരുവരും ഒരു ടാക്‌സി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. പ്രിയങ്കയും അമ്മയും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് ഡ്രൈവര്‍ റൂട്ട് മാറ്റിയെന്നാണ് പ്രിയങ്ക പറയുന്നത്.

''ഞങ്ങള്‍ ടാക്‌സിയിലാണ്. എനിക്ക് അന്ന് 11 വയസായിരിക്കണം. ഡല്‍ഹിയിലെ ഒരു ഹോട്ടലിലാണ് താമസം. അമ്മ ഈ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിക്കുന്നതാണ് ഞാന്‍ കണ്ടത്. അയാള്‍ ഞങ്ങള്‍ക്ക് അറിയാത്തൊരു വഴിയിലേക്ക് വണ്ടി തിരിച്ചിരുന്നു. ഷോര്‍ട്ട് കട്ടാണെന്നാണ് പറഞ്ഞത്. ഞാനും അമ്മയും മാത്രമാണുള്ളത്. അമ്മ പിന്നില്‍ നിന്നും അയാളുടെ കഴുത്തില്‍ പിടിച്ച് ഞെരിച്ചു. തിരികെ മെയിന്‍ റോഡിലേക്ക് വരാന്‍ പറഞ്ഞു'' പ്രിയങ്ക പറയുന്നു.

അമ്മ അയാളുടെ കരണത്ത് അടിക്കുകയും തിരികെ പോകാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. ''അമ്മയെ അങ്ങനെ മുമ്പൊരിക്കലും കണ്ടിട്ടില്ല. അതിന് ശേഷം നാല് മാസത്തോളം ഞാന്‍ അമ്മയോട് ഒന്നിനും വഴക്കിട്ടിട്ടില്ല. അമ്മ ഒറ്റയ്ക്കായിരുന്നുവെങ്കില്‍ അങ്ങനെ പെരുമാറുമായിരുന്നുവോ എന്നറിയില്ല. ഞാന്‍ കൂടെയുള്ളതിനാല്‍, എന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിരികെ ഹോട്ടലിലെത്തുമ്പോള്‍ അമ്മ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു'' എന്നും പ്രിയങ്ക പറയുന്നു.

തന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എര്‍സെല്‍ ബോഡ്ഡന്‍ എന്ന കഥാപാത്രത്തിന്റെ ശ്രമങ്ങളാണ് ദ ബ്ലഫ് പറയുന്നത്. ഫ്രാങ്ക് ഫ്‌ളവേഴ്‌സ് ആണ് സിനിമയുടെ സംവിധാനം. ഫെബ്രുവരി 20ന് ചിത്രം തിയേറ്ററിലെത്തും. അതേസമയം തെലുങ്ക് ചിത്രം വാരാണസിയിലൂടെ പ്രിയങ്ക ഇന്ത്യയിലേക്കും തിരികെയെത്തുകയാണ്. മഹേഷ് ബാബു നായകനായ സിനിമയുടെ സംവിധാനം എസ്എസ് രാജമൗലിയാണ്. ഏപ്രില്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.

News Now

Summary

Priyanka Chopra reveals a shocking incident when she was traveling with her mother in Delhi. Mother slapped a taxi driver that day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics