
എന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് ; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന് പ്രിയങ്ക ഗാന്ധി
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രിയങ്കയുടെ ഓഫീസ് അഭ്യര്‍ഥിച്ചത്

ന്യൂഡല്‍ഹി: എഐ സഹായത്തോടെ തന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്നതായി കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതായും വ്യാജനിക്ഷേപ വാഗ്ദാനങ്ങളുമായി വരുന്ന തട്ടിപ്പുകളില്‍ വീഴരുതെന്നും ഇത്തരം പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രിയങ്കയുടെ ഓഫീസ് അഭ്യര്‍ഥിച്ചത്. 'വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി വാദ്രയുടെ ചിത്രങ്ങളും ശബ്ദവും നിര്‍മ്മിച്ച് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇതൊരു തട്ടിപ്പാണ്. ദയവായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്,' പ്രിയങ്കയുടെ ഓഫീസ് കുറിപ്പില്‍ വ്യക്തമാക്കി.
'ഇത്തരം പോസ്റ്റുകള്‍ ദയവായി റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണം,' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Priyanka Gandhi's office warns of fake videos using her images, voice to seek investment .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



