പേരിലെ 'ജോനസ്' നീക്കി പ്രിയങ്ക; നിക്കുമായി വേർപിരിയുന്നു? തെറ്റെന്ന് മധു ചോപ്ര 

ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:51 am IST

ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കി പ്രിയങ്ക ചോപ്ര. ഇതോടെ പ്രിയങ്കയും  അമേരിക്കൻ ​ഗായകൻ നിക് ജോനാസും വേർപിരിയാനൊരുങ്ങുന്നുവെന്ന വാർത്തകളാണ് നിറയുന്നത്. സാമന്തയുടെ പാത പിന്തുടരുകയാണോ എന്നാണ് പ്രിയങ്കയോട് ആരാധകര്‍ ചോദിച്ചത്. അതേസമയം ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. 

"പ്രിയങ്കയുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഇല്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്". അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര പറഞ്ഞു.

Story image

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരദമ്പതികൾ ജീവിതത്തിൽ ഒന്നിച്ചത്. പ്രിയങ്കയേക്കാൾ പത്ത് വയസിന് ഇളയതാണ് നിക് എന്ന് ചൂണ്ടിക്കാട്ടി ഈ ബന്ധം അധിക നാൾ നീണ്ട് പോകില്ലെന്ന് പലരും പ്രവചനങ്ങൾ നടത്തിയിരുന്നു. 2018 ഡിസംബർ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് ഇരുവരും വിവാഹിതരാകുന്നത്. 

Story image

വിവാഹ ശേഷം പ്രിയങ്ക ചോപ്ര ജോനസ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റുകയായിരുന്നു. ഇപ്പോള്‍ ജോനസ് എന്ന പേരാണ് നീക്കം ചെയ്തിരിക്കുന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. അടുത്തിടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. കൂടാതെ നിക്ക് സോഷ്യൽ മീഡിയയിൽ  പങ്കുവച്ച പുതിയ വർക്കൗട്ട് വീഡിയോയ്ക്ക് പ്രിയങ്ക നൽകിയ കമന്റും വിവാഹമോചന ആരോപണങ്ങളെ തള്ളിക്കളയുന്നതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now