
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം; ചെന്നൈയില്‍ വിജയ്ക്കൊപ്പം മെട്രോ യാത്രയുമായി മോദി ( വീഡിയോ)
ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപളനി പാത ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര

ചെന്നൈ: ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ക്കൊപ്പം ചെന്നൈ മെട്രോയില്‍ മോദി യാത്ര ചെയ്തു. പോരൂര്‍ ബൈപാസ് സ്റ്റേഷനില്‍ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് മോദി ചെന്നൈ മെട്രോയില്‍ യാത്ര ചെയ്തത്.
ചെന്നൈ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപളനി പാത ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര. ചെന്നൈ മെട്രോയുടെ പുതിയ സര്‍വാസുകളും പ്രധാനമന്ത്രിയും മുഖ്യമന്ത്രി വിജയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിലാണ് പുതിയ സര്‍വീസുകള്‍.
പുതുതായി ഉദ്ഘാടനം ചെയ്ത പാതയില്‍, ഏകദേശം 15 കിലോമീറ്റര്‍ വിസ്തൃതിയുള്ള 11 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകളുണ്ട്. തമിഴ്നാട്ടില്‍ 13,000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടാനായിട്ടാണ് പ്രധാനമന്ത്രി രനേദ്ര്മോദി ചെന്നൈയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോ നടത്തിയ മോദി, റോഡിനിരുവശത്തും തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തമിഴ്നാട് ബിജെപി മോദിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്.
News Now
പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

വീടിനുള്ളിൽ പൂക്കൾ വിരിയിക്കാം? ഭംഗിയും മണവും നൽകുന്ന പൂച്ചെടികൾ
'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

Summary
Prime Minister Narendra Modi undertakes a ride on the Chennai Metro with Chief Minister Joseph Vijay
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തും'; രാജ്യത്തെ യുവത സത്യത്തിന്റെ ഗര്ജനത്തിനൊപ്പം: മോദി



