
'ഗോൾഡിന്റെ ഫുട്ടേജ് നഷ്ടപ്പെട്ടിട്ടില്ല, സിസ്റ്റം ഹാങ്ങായി കിടക്കുകയാണ്'; റിലീസിനെക്കുറിച്ച് ലിസ്റ്റിൻ സിറ്റീഫൻ
ഓണം റിലീസായി ചിത്രമെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ഗോൾഡ്. ഓണം റിലീസായി ചിത്രമെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. അതിനു പിന്നാലെ ഗോൾഡിന്റെ ഫൂട്ടേജ് നഷ്ടപ്പെട്ടു എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സിറ്റീഫൻ.
ഗോൾഡ് സിനിമയുടെ ഫുട്ടേജ് കിടക്കുന്ന കംപ്യൂട്ടർ ചീത്തയായതാണ് സിനിമ റിലീസ് ചെയ്യാൻ വൈകുന്നതിനു കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ‘‘സിസ്റ്റം ഹാങ്ങ് ആയിട്ട് കിടക്കുകയാണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്റെ ഒരു അപ്ഡേറ്റ് തരാൻ. ഞാൻ സീരിയസ്സായി തന്നെ പറഞ്ഞതാണ്.’’–ലിസ്റ്റിൻ പറഞ്ഞു. കുമാരി എന്ന ചിത്രത്തിന്റെ റിലീസിനോടനാനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു തുറന്നു പറച്ചിൽ.
സിനിമയുടെ ഫൂട്ടേജുകൾ ഡിലീറ്റ് ചെയ്തുപോയി എന്ന വാർത്ത സത്യമാണോ എന്ന ചോദ്യത്തിന്, ഫൂട്ടേജ് വേറൊരു സിസ്റ്റത്തിൽ കിടപ്പുണ്ടെന്നും അതുകൊണ്ടു കുഴപ്പമില്ലെന്നുമായിരുന്നു ലിസ്റ്റിന്റെ മറുപടി. പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

