
പ്രമുഖ ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു
രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അദ്ദേഹം അവസാനമായി വരികളെഴുതിയത്
ഹൈദരാബാദ്; പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായതിനെത്തുടർന്ന് നവംബർ 24നാണ് ശാസ്ത്രിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ആർആർആർ അവസാന ചിത്രം
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തില്‍ മൂവായിരത്തിലേറെ ഗാനങ്ങളാണ് ശാസ്ത്രി രചിച്ചത്. 1986ല്‍ കെ വിശ്വനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ സിരിവെന്നല എന്ന ചിത്രത്തിലെ ഗാനമാണ് ശാസ്ത്രിയെ പ്രശസ്തനാക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ വിജയമായതോടെ സിരിവെണ്ണല എന്ന പേരും ശാസ്ത്രി തന്റെ പേരിനൊപ്പം ചേര്‍ത്തു. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അദ്ദേഹം അവസാനമായി വരികളെഴുതിയത്.
Disheartened to hear that Sirivennela Seetharama Sastry garu is no more. Deepest condolences to his loved ones. May his soul rest in peace.
â Venkatesh Daggubati (@VenkyMama) November 30, 2021
ആന്ധ്ര പ്രദേശ് സർക്കാരിന്റെ 11 നന്ദി അവാർഡുകളും നാല് ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 2019 ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. തെലുങ്ക് സിനിമയിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നത്. വെങ്കടേഷ് ദഗ്ഗുബാട്ടി, സിദ്ധാർത്ഥ്, തമൻ തുടങ്ങിയ നിരവധി പേർ ആദരാഞ്ജലികൾ നേർന്നുകൊണ്ട് കുറിപ്പുകൾ പങ്കുവച്ചു.
THE LEGEND IS NO MORE
â thaman S (@MusicThaman) November 30, 2021
REST IN PEACE #Seetharamasastry gaaru #RipSirivennellaSeetharamasastry gaaru pic.twitter.com/kyW5gipXTb
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



