'അതാണ് നല്ല കണ്ടന്റിന്റെ ​ഗുണം; 'ധുരന്ധർ 2' കാണാൻ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ആരാധകർ വരും'

അങ്ങനെയാണെങ്കിൽ അവർക്ക് മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്യാം ധുരന്ധർ 2 കാണുകയും ചെയ്യാം.

R Madhavan
R Madhavanഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :26 ഫെബ്രുവരി 2026, 4:51 pm IST

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധറി'നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളൊന്നും സിനിമാ ലോകത്ത് നിന്ന് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. രൺവീർ സിങ് നായകനായെത്തിയ സ്‌പൈ ത്രില്ലറിൽ നടൻ ആർ മാധവനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധുരന്ധർ 2 ദ് റിവഞ്ച് മാർച്ചിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.

ധുരന്ധറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള മാധവന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുബായിലെ ആരാധകർ ധുരന്ധർ 2 കാണാനായി ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണെന്നാണ് മാധവൻ പറഞ്ഞു. മികച്ച സിനിമയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്നും മാധവൻ പറഞ്ഞു. സോണിയാ ഷെനോയ്‌യുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ബിസിനസ് മീറ്റിങ്ങുകൾ മാർച്ച് 19 ന് അടുപ്പിച്ച് നടത്താൻ പദ്ധതിയിടുകയാണ് അവർ. അങ്ങനെയാണെങ്കിൽ അവർക്ക് മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്യാം ധുരന്ധർ 2 കാണുകയും ചെയ്യാം. കാരണം ചിത്രം ദുബായിൽ റിലീസ് ചെയ്യുന്നില്ല. അവർക്ക് വേണമെങ്കിൽ ചിത്രം ഐപിടിവിയിൽ കാണാം. എനിക്ക് ഉറപ്പാണത്.

എന്നാൽ ധുരന്ധർ പോലൊരു ചിത്രം തിയറ്ററിൽ നിറഞ്ഞ സദസ്സിലിരുന്ന് കാണാൻ അവർ ആഗ്രഹിക്കുന്നു".-മാധവൻ പറഞ്ഞു. പാകിസ്ഥാനിലെത്തിയ ഇന്ത്യൻ ചാരൻ ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺവീർ സിങ് എത്തിയത്. ഹംസയുടെ ഫ്ലാഷ് ബാക്കും പാകിസ്ഥാനെതിരായ ഇന്ത്യയുടെ തിരിച്ചടിയുമാണ് ധുരന്ധർ 2-ൽ ഉണ്ടാകുക.

News Now

Summary

Cinema News: Dubai fans are flying to india for Dhurandhar 2 says R Madhavan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics