
നടന് മാത്രമല്ല, ജൈവ കര്‍ഷകനുമാണ്; 17.5 കോടിയുടെ ഫ്ളാറ്റിന്റെ ബാല്‍ക്കണി ഓര്‍ഗാനിക് ഫാമാക്കിയ മാധവന്
തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, ബ്രൊക്കോളി, വെള്ളരി തുടങ്ങി സീസണല്‍ പച്ചക്കറികളെല്ലാം മാധവന് തന്റെ ബാല്‍ക്കണിയില്‍ വളര്‍ത്തിയെടുത്തു

സിനിമയില്‍ ചോക്ലേറ്റ് ബോയ് മുതല്‍ പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ വരെ അവതരിപ്പിച്ച് മലയാളിക്ക് പ്രിയങ്കരനാണ് ആര് മാധവന്. അഭിനയത്തിന് പുറമേ മാധവനെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രസകരമായ വിശേഷമുണ്ട്. അദ്ദേഹം മികച്ച കര്ഷകന് കൂടിയാണ്. മുംബൈയിലെ 17.5 കോടി രൂപ വിലമതിക്കുന്ന തന്റെ ആഡംബര ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ അദ്ദേഹം പച്ചക്കറി വിളയിച്ചെടുത്ത കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ്.
ഒരു സിനിമയുടെ തിരക്കഥാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വീട്ടില്‍ വെറുതെയിരിക്കേണ്ടി വന്നപ്പോഴാണ് മാധവന് കൃഷിയില്‍ താല്‍പ്പര്യമുണ്ടാകുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം അദ്ദേഹത്തെ ചിന്തിപ്പിച്ചു. അങ്ങനെയാണ് മുംബൈയിലെ തന്റെ വലിയ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണി ഒരു ചെറിയ ജൈവകൃഷിത്തോട്ടമാക്കി മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചത്.
തുടക്കത്തില്‍ ചെറിയ തോതില്‍ തുടങ്ങിയെങ്കിലും, പിന്നീട് അതൊരു ഹോബിയായി മാറി. കൃഷിയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് അദ്ദേഹം തോട്ടം വലുതാക്കി. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, ബ്രൊക്കോളി, വെള്ളരി തുടങ്ങി സീസണല്‍ പച്ചക്കറികളെല്ലാം മാധവന് തന്റെ ബാല്‍ക്കണിയില്‍ സമൃദ്ധമായി വളര്‍ത്തിയെടുത്തു. കുടുംബത്തിന്റെ സീസണല്‍ പച്ചക്കറി ആവശ്യങ്ങളുടെ 70 ശതമാനവും ബാല്‍ക്കണി തോട്ടത്തില്‍ നിന്നുതന്നെയാണ് കണ്ടെത്തുന്നതെന്ന് അദ്ദേഹം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
വെള്ളം പാഴാക്കില്ല; ഡ്രിപ്പ് ഇറിഗേഷന്‍
മുംബൈ നഗരത്തില്‍ പലപ്പോഴും ഉണ്ടാകാറുള്ള ജലക്ഷാമത്തെക്കുറിച്ചും മാധവന് ബോധവാനാണ്. അതിനാല്‍ തോട്ടത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളിനന രീതി) ആണ് അദ്ദേഹം ഉപയോഗിച്ചത്. സാധാരണ രീതിയില്‍ ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഇരുപതില്‍ ഒന്ന് മാത്രമാണ് ഈ രീതിക്ക് വേണ്ടി വരുന്നത്.
മുന്‍പ് തമിഴ്നാട്ടിലെ പഴനിക്ക് സമീപമുള്ള തരിശുഭൂമി തന്റെ സഹോദരനുമായി ചേര്‍ന്ന് ജൈവകൃഷിയിലൂടെ ഫലഭൂയിഷ്ഠമാക്കിയ അനുഭവസമ്പത്തും മാധവനുണ്ട്. ആഡംബര ജീവിതത്തിനിടയിലും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന മാധവന്റെ ലളിതമായ കാര്‍ഷിക പാഠം നിരവധി പേര്‍ക്കാണ് പ്രചോദനമാകുന്നത്.
WHAT TO READ NEXT

തണുപ്പ് വേണ്ട; വണ്ണമുള്ള ക്യാരറ്റ് ഗ്രോബാഗില്‍ വളര്‍ത്തിയെടുക്കാം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
When R Madhavan Turned His Rs 17.5 Crore Mumbai Home Balcony Into An Organic Farm
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച; കാന്തപുരത്തെ മാത്രമല്ല, ലീഗിനെയും മുഖ്യമന്ത്രി തള്ളിപ്പറയണം'


