'അഹംഭാവത്തിൽ നിന്ന് മോചനം'; തിരുപ്പതിയിലെത്തി തല മു‌ണ്ഡനം ചെയ്ത് രചന നാരായണൻ‍കുട്ടി

രചന തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

Rachana Narayanankutty
തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി
Last Updated :14 June 2024, 10:31 am IST

തിരുപ്പതിയിൽ വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച് തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി. രചന തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭ​ഗവാന് മുന്നിൽ കീഴടങ്ങുന്നു എന്ന ക്യാപ്ഷനൊപ്പമാണ് രചന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ​ഗോവിന്ദ, ​ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഭ​ഗവാന് മുന്നിൽ തമോ​ഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമ്മം- രചന കുറിച്ചു. താരങ്ങളടക്കം നിരവധി പേരാണ് രചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. സോന നായർ, സുരഭി ലക്ഷ്മി, മാളവിക മേനോൻ, മഞ്ജു പിള്ള, ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് രചനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now