'നീ സൂപ്പര്‍സ്റ്റാര്‍ പോലെ എന്റെ ജീവിതത്തില്‍ പ്രകാശം നിറച്ചു'; പ്രണയകാലത്തെ ചിത്രങ്ങളുമായി രാഘവ് ഛദ്ദ

35ാം പിറന്നാള്‍ ആഘോഷിക്കുകയാണ് പരിണീതി

Raghav_wishes_Parineeti
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയും എഎപി എംപി രാഘവ് ഛദ്ദയും ഹണിമൂണ്‍ ദിനങ്ങളിലാണ്. സെപ്റ്റംബര്‍ 24നായിരുന്നു ഇരുവരുടേയും വിവാഹം. ഇന്ന് 35ാം പിറന്നാള്‍ ആഘോഷിക്കുകയാണ് പരിണീതി. താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് രാഘവ് പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ മനം കവരുന്നത്. 

പ്രണയകാലത്തെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു രാഘവിന്റെ ആശംസ. ഒരു സൂപ്പര്‍സ്റ്റാര്‍ പോലെ നീ എന്റെ ജീവിതത്തില്‍ പ്രകാശം നിറച്ചു. വെല്ലുവിളി നിറഞ്ഞതും തിരക്കേറിയതുമായ എന്റെ ജീവിതത്തെ മനോഹരമാക്കാന്‍ നിന്റെ ചിരി മാത്രം മതി. ഒരുപാട് സന്തോഷമാണ് നീ എന്റെ ലോകത്തേക്ക് കൊണ്ടുവന്നത്. ഈ സ്‌പെഷ്യല്‍ ദിനത്തില്‍ നിന്നിലെ ഗംഭീരയായ സ്ത്രീയെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ചിരിയും സ്‌നേഹവും ഒന്നിച്ചുള്ള മറക്കാനാവാത്ത നിമിഷങ്ങളും നമുക്ക് സൃഷ്ടിക്കാം, നമ്മള്‍ ഒന്നിച്ച ആദ്യത്തെ വര്‍ഷത്തേത് പോലെ. ഹാപ്പി ബര്‍ത്ത്‌ഡേ വൈഫീ.- രാഘവ് കുറിച്ചു. 

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് രാഘവും പരിണീതിയും വിവാഹിതരായത്. ഉദയ്പൂരില്‍ വച്ചായിരുന്നു വിവാഹം. പരിണീതിക്ക് പിറന്നാള്‍ ആശംസകളുമായി നടിയും താരത്തിന്റെ കസിനുമായ പ്രിയങ്ക ചോപ്രയും എത്തിയിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now