വീണ്ടും പേടിപ്പിക്കാന്‍ രാഹുല്‍ സദാശിവന്‍; കൂട്ടിന് പൃഥ്വിരാജും മഞ്ജുവും; ആരാധകര്‍ ആവേശത്തില്‍

ഡീയസ് ഈറേയാണ് രാഹുലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ

Manju Warrier, Rahul Sadasivan, Prithviraj
Manju Warrier, Rahul Sadasivan, Prithvirajഇന്‍സ്റ്റഗ്രാം
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :9 മാർച്ച് 2026, 3:09 pm IST

മലയാളത്തിലെ പുതുതലമുറ സംവിധായകരില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഹൊറര്‍ സിനിമകളൊരുക്കുന്നതില്‍ പുതിയൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഭൂതകാലത്തിനും ഭ്രമയുഗത്തിനും ഡീയസ് ഈറേയ്ക്കും ശേഷം ഇപ്പോഴിതാ വീണ്ടുമൊരു ഹൊറര്‍ ചിത്രവുമായി രാഹുല്‍ സദാശിവന്‍ എത്തുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുല്‍ സദാശിവന്റെ പുതിയ ചിത്രത്തില്‍ വന്‍ താരനിരയാണ് ഒരുങ്ങുന്നത്. മഞ്ജു വാര്യരും പൃഥ്വിരാജുമായിരിക്കും ചിത്രത്തിലെ പ്രധാന താരങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രവും ഹൊറര്‍ ചിത്രമായിരിക്കുമെന്ന് മാത്രമേ ഇപ്പോല്‍ അറിവായിട്ടുള്ളൂ. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഡീയസ് ഈറേയാണ് രാഹുലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തു. 80 കോടിയിലധികമാണ് ഡീയസ് ഈറേ നേടിയത്. ചിത്രത്തിന്റെ തിരക്കഥയും രാഹുല്‍ തന്നെയായിരുന്നു.

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രം വീണ്ടുമെത്തിയിരുന്നു. ഫെബ്രുവരി 12 ന് ഓസ്‌കാര്‍ അക്കാദമി മ്യൂസിയത്തില്‍ ഭ്രമയുഗം പ്രദര്‍ശിപ്പിച്ചിരുന്നു. ബ്ലാക് ആന്റ് വൈറ്റിലുള്ള ചിത്രം 2024 ലാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ഭരതനെ തേടി മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിരുന്നു.

News Now

Summary

After Dies Irae, Rahul Sadasivan to comeback with another horror film. This time, Manju Warrier and Prithviraj to be the leads.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates