
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഓസ്‌കർ പുരസ്‌കാര വേദിയിൽ ഇന്ത്യക്ക് ചരിത്ര നിമിഷം സമ്മാനിച്ചുകൊണ്ടാണ് മികച്ച ഗാനമായി എസ് എസ് രാജമൗലി ചിത്രം ആർ ആർ ആറിലെ നാട്ടു...നാട്ടു... തെരഞ്ഞെടുക്കപ്പെട്ടത്. എം എം കീരവാണി ഒരുക്കിയ ഗാനം മകനും ഗായകനുമായ കാല ഭൈരവനും രാഹുൽ സപ്ലിഗഞ്ചും ചേർന്നാണ് ആലപിച്ചത്. ഇന്നലെ ലോക സിനിമാ വേദിയിൽ ഇരുവരും ഇത് പുനരവതരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ പുരസ്കാര നേട്ടത്തിനൊപ്പം ജീവിതത്തിലെ അവിസ്മരണീയ നിമിഷം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇവർ.
പോപ് ഗായിക റിയാനയെ നേരിട്ടു കണ്ടതിന്റെ സന്തോഷത്തിലാണ് കാല ഭൈരവനും രാഹുൽ സപ്ലിഗഞ്ചും. "ഈ നിമിഷം എനിക്ക് വാക്കുകൾ പോലും കിട്ടിയില്ല. ഞാൻ എന്നും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്ത കലാകാരി! എന്റെ പ്രചോദനം, ദി ക്വീൻ റിയാന. 'സ്റ്റേ' എനിക്ക് എത്രമാത്രം ഇഷ്ടമാണെന്നും അത് ഞാനൊരു ദശലക്ഷം തവണയെങ്കിലും കേട്ടിട്ടുണ്ടെന്നും പറയണമെന്നുണ്ടായിരുന്നു. ഈ ഓർമ്മ എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഇന്നലെ രാത്രി അവർ പെർഫോം ചെയ്തപ്പോൾ അക്ഷരാർത്ഥത്തിൽ അതിശയിച്ചുപോയി! അവിശ്വസനീയം!", എന്നാണ് റിയാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കാല ഭൈരവ കുറിച്ചത്.
I was short of words when this happened. An artist I always looked up to, and admired deeply! My inspiration,
â Kaala Bhairava (@kaalabhairava7) March 13, 2023
The queen @rihanna
Wanted to tell her how much I love âStayâ and that I mustâve listened to it a million times.
This memory is going to âstayâ in my heart forever ⦠https://t.co/q5i4MtRIKP pic.twitter.com/JC42cjux0c
"വളരെ നല്ല ഹൃദയത്തിനുടമയായ വിസ്മയത്തെ കണ്ടുമുട്ടി. റിയാന, നിങ്ങളുടെ വിനയം കണ്ടുള്ള ഞെട്ടലിലാണ് ഇപ്പോഴും. നിങ്ങൾ എത്രമാത്രം വിനീതയാണ്! ഞങ്ങളുടെ പ്രകടനം കണ്ട് വിളിച്ച് അഭിനന്ദിച്ചതിന് നന്ദി. ഇത് എനിക്ക് ഒരു വൈകാരിക നിമിഷമാണ്", ചിത്രത്തിനൊപ്പം രാഹുൽ എഴുതി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



