2015 ലാണ് രാജും ശ്യാമിലിയും വിവാഹിതരായത്.

Shhyamali De, Samantha, Raj
രാജും ശ്യാമിലിയും, സാമന്തSource by : ഇൻസ്റ്റ​ഗ്രാം
Last Updated :17 May 2025, 5:34 pm IST

News Now

ഏതാനും മാസങ്ങൾക്ക് മുൻപാണ് സംവിധായകൻ രാജ് നിദിമോറുവും നടി സാമന്തയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. പൊതുവേദികളിലടക്കം രാജിനെയും സാമന്തയെയും ഒന്നിച്ച് കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമാകാനും തുടങ്ങി. സാമന്ത നായികയായെത്തിയ സിറ്റാഡൽ ഹണി ബണ്ണി എന്ന വെബ് സീരിസ് സംവിധാനം ചെയ്തതും രാജ് ആയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൂടെ താൻ കടന്നു പോയപ്പോൾ രാജിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് സാമന്ത തന്നെ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ പ്രണയത്തിലാണെന്ന തരത്തിലുള്ള ​ഗോസിപ്പുകളോട് രാജും സാമന്തയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം രാജിന്റെ ഭാര്യയും സഹ സംവിധായികയുമായ ശ്യാമലി ഡെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന സ്റ്റോറി ആണിപ്പോൾ ചര്‍ച്ചയായി മാറുന്നത്.

'ഇന്ന് എന്നെക്കുറിച്ച് ചിന്തിച്ച, എന്നെ കാണുകയും, എന്നെ കേള്‍ക്കുകയും, എന്നെക്കുറിച്ച് കേള്‍ക്കുകയും, എന്നോട് സംസാരിക്കുകയും, എന്നെക്കുറിച്ച് സംസാരിക്കുകയും, എന്നെക്കുറിച്ച് വായിക്കുകയും, എന്നെക്കുറിച്ച് എഴുതുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ ആശംസകളും സ്‌നേഹവും നേരുന്നു.' എന്നാണ് ശ്യാമലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

രാജ് - ശ്യാമിലി വിവാഹചിത്രം

രാജ് - ശ്യാമിലി വിവാഹചിത്രം - ഇൻസ്റ്റ​ഗ്രാം

ആരുടേയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും സാമന്ത, രാജിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അതേ ദിവസമാണ് ശ്യാമലിയും ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി പങ്കുവച്ചത്. 2015 ലാണ് രാജും ശ്യാമിലിയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.

സൈക്കോളജിയില്‍ ബിരുദം നേടിയ ശ്യാമലി സംവിധായകരായ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്ക്കും വിശാല്‍ ഭരദ്വാജിനുമൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിര്‍ ഗോല്‍പ്പോ തുടങ്ങിയ ചിത്രങ്ങളുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റുമാണ് ശ്യാമലി. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates