'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലാതെയാണ് ചടങ്ങിലേക്ക് എത്തിയതെന്ന് സാമന്ത കുറിച്ചു.

Samantha
Samanthaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :15 സെപ്റ്റംബർ 2026, 11:40 am IST

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് നടി സാമന്തയിപ്പോൾ കടന്നു പോകുന്നത്. സാമന്ത പങ്കുവച്ചിരിക്കുന്ന പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ശ്രീവിദ്യാ പാരമ്പര്യത്തിന്റെ ഭാഗമായ ‘കലാ ആവരണം’ (ശ്രീകൽപ്പം) ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും അനുഭവങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലാതെയാണ് ചടങ്ങിലേക്ക് എത്തിയതെന്ന് സാമന്ത കുറിച്ചു. ഓരോ ചടങ്ങിനും പിന്നിലുള്ള അർഥവും പ്രാധാന്യവും ഉപാസകനായ പൂജാരി വിശദീകരിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും നടി കൂട്ടിച്ചേർത്തു. ചടങ്ങിൽ തന്നെ ഏറ്റവും കൂടുതൽ സ്പർശിച്ച കാര്യം അമ്മയെ ദേവിയായും ഒരു പുതിയ ജീവന് ജന്മം നൽകുന്ന സൃഷ്ടികർത്താവായും ആദരിക്കുന്ന രീതിയാണെന്ന് സാമന്ത വ്യക്തമാക്കി.

വളരുന്ന കുഞ്ഞിനൊപ്പം അമ്മയായി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സ്ത്രീക്കും ഇത് വലിയൊരു അനുഗ്രഹമാണെന്നും താരം കുറിച്ചു. മന്ത്രോച്ചാരണങ്ങളിലെ ഊർജത്തിലും തലമുറകളായി കൈ മാറി വരുന്ന ആചാരങ്ങളിലും തനിക്ക് വലിയ വിശ്വാസമുണ്ടെന്നും, ചടങ്ങിലെ മന്ത്രങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ചുറ്റും ഒരു സംരക്ഷണവലയം തീർക്കുമെന്നും, ജനനത്തിന് മുൻപ് തന്നെ കുഞ്ഞിന് ഒരു ആത്മീയ സംസ്കാരം പകരുന്നതായും താരം കുറിപ്പിൽ പറഞ്ഞു.

News Now

Summary

'ഓരോ മന്ത്രത്തിനും ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു. ഓരോ ചുവടിനും അതിന്റേതായ സ്ഥാനമുണ്ടായിരുന്നു'. -സാമന്ത കുറിച്ചു

ശ്രീചക്ര യന്ത്രത്തിന് മധ്യത്തിൽ ഇരുത്തിയുള്ള അഭിഷേകവും ദേവീ ഖഡ്ഗമാല ജപവും മനസ്സിന് വലിയ സമാധാനവും ഉൾക്കാഴ്ചയും നൽകിയെന്നും സാമന്ത പങ്കുവെച്ചു. മഞ്ഞ നിറത്തിലുള്ള പരമ്പരാഗത വസ്ത്രമണിഞ്ഞ് ചടങ്ങിൽ പങ്കെടുക്കുന്ന സാമന്തയുടെ ചിത്രങ്ങളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സാമന്തയുടെ ഭർത്താവ് രാജ് നിദിമോരുവും ചടങ്ങുകളുടെ ഭാ​ഗമായിരുന്നു.

Summary

Samantha share photos from Seemantham ceremony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics