മകൾ സൗന്ദര്യ രജനികാന്തിന്റെ മകൻ വേദിനു വേണ്ടിയാണ് രജനി മുത്തച്ഛന്റെ ഡ്യൂട്ടി ഏറ്റെടുത്തത്

rajinikanth
രജനീകാന്ത് കൊച്ചുമകനേയും കൊണ്ട്Source by : ഇന്‍സ്റ്റഗ്രാം
Last Updated :27 July 2024, 11:12 am IST

News Now

സ്കൂളിൽ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച കൊച്ചുമകനേയും കൊണ്ട് സ്കൂളിൽ പോയി സൂപ്പർസ്റ്റാർ രജനീകാന്ത്. താരത്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യ രജനികാന്തിന്റെ മകൻ വേദിനു വേണ്ടിയാണ് രജനി മുത്തച്ഛന്റെ ഡ്യൂട്ടി ഏറ്റെടുത്തത്. കൊച്ചുമകനെ ക്ലാസ് മുറിയിൽ കൊണ്ടുവിട്ടാണ് താരം മടങ്ങിയത്.

സൗന്ദര്യ തന്നെയാണ് രജനീകാന്തിന്റെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വേദിനൊപ്പം കാറിൽ ഇരിക്കുന്ന രജനീകാന്തിനേയും വിഡിയോയിൽ കാണാം. സ്കൂളിൽ പോകേണ്ടെന്ന് പറഞ്ഞ് പിണങ്ങി ഇരിക്കുന്ന വേദിനാണ് ചിത്രത്തിൽ കാണുന്നത്. കൂടാതെ ക്ലാസ് റൂമിൽ അപ്രതീക്ഷിതമായി സൂപ്പർതാരത്തെ കണ്ട് അമ്പരന്നിരിക്കുന്ന കുട്ടികളേയും ചിത്രത്തിൽ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘ഇന്ന് രാവിലെ എന്റെ മകനു സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടികൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും,’’ സൗന്ദര്യ കുറിച്ചു. ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates