
ലാലേട്ടനും രജനിയും ഒരൊറ്റ ഫ്രെയിമിൽ; ആരാധകരുടെ പരിഭവം തീർത്ത് ജയിലറിലെ പുതിയ പോസ്റ്റർ
ജയിലറിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് 'സൺ പിക്ചേഴ്സ്'

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിലെ പുതിയ പോസ്റ്റർ പുറത്തുവിട്ട് 'സൺ പിക്ചേഴ്സ്'. മോഹൻലാലും രജനീകാന്തും ഒരൊറ്റ ഫ്രെയിമിൽ വരുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ജയിലറിന്റെ ട്രെയിലറിൽ മോഹൻലാലിനെ ഉൾപ്പെടുത്താത്തതിൽ ആരാധകർ രോഷം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ ആരാധകരുടെ പരിഭവങ്ങൾ പരമാവധി തീർക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പോസ്റ്റർ.
'സൂപ്പർസ്റ്റാർ - ലാലേട്ടൻ' എന്നാണ് പോസ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ആരെല്ലാം ഈ കോമ്പോ കാണാൻ കാത്തിരിക്കുന്നു ? തിയേറ്ററുകളിൽ കൊടുങ്കാറ്റടിക്കാൻ ഇനി അഞ്ച് ദിവസങ്ങൾ കൂടി മാത്രമെന്നും സൺ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്‌തു. രജിനിയുടെ 169മത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്.
Superstar - Lalettan
â Sun Pictures (@sunpictures) August 5, 2023
Yarellam indha combo paaka waiting? 5 days to go for #Jailer storm in theatres! #JailerFromAug10 @rajinikanth @Mohanlal @Nelsondilpkumar @anirudhofficial @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu⦠pic.twitter.com/nuDxhjv8qP
ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷൻ ഡയറക്ടര്‍. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



