രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലിക്ക് ; റിലീസ് പ്രഖ്യാപിച്ചു

ചിത്രം നവംബർ 4ന് തിയറ്ററുകളിൽ എത്തും

rajanikanth_movie
Last Updated :20 January 2024, 8:39 am IST

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലിക്ക് തിയറ്ററുകളിൽ എത്തും. ചിത്രം നവംബർ 4ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തങ്ങളുടെ ഓദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്.

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 2021 പൊങ്കൽ റിലീസായാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം നീണ്ടു. ലോക്ഡൗണിന് ശേഷം 2020 ഡിസംബർ രണ്ടാംവാരമാണ്  ‘അണ്ണാത്തെ’ യുടെ ചിത്രീകരണം പുനരാരംഭിച്ചത്.

ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് സൂചനകൾ. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now