രജിഷ വിജയൻ തെലുങ്കിലേക്ക്, ആദ്യ ചിത്രം രവി തേജയുടെ നായികയായി

 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലാണ് രജീഷ ആദ്യമായി തെലുങ്കിൽ അഭിനയിക്കുക

രവി തേജ, രജിഷ വിജയൻ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:46 am IST
Edited by :migrator

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളെ അമ്പരപ്പിച്ച നായികയാണ് രജിഷ വിജയൻ. മലയാളത്തിലെ മികച്ച ഒരുപിടി സിനിമകൾക്കു പിന്നാലെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. ധനുഷിന്റെ നായികയായിട്ടായിരുന്നു താരമെത്തിയത്. ഇപ്പോൾ തെലുങ്കിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് രജീഷ. രവി തേജയുടെ നായികയായാണ് താരം തെലുങ്കിലേക്ക് അരങ്ങേറുന്നത്. 

 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലാണ് രജീഷ ആദ്യമായി തെലുങ്കിൽ അഭിനയിക്കുക. രജീഷയെ ടീമിലേക്ക് സ്വ​ഗതം ചെയ്തുകൊണ്ട് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. സന്തോഷം പങ്കുവെച്ചുകൊണ്ട് താരവും രം​ഗത്തെത്തി. രവി തേജയ്ക്കൊപ്പം തെലുങ്കിലേക്ക് അരങ്ങേറുന്നതിൽ സന്തോഷമുണ്ടെന്നാണ് താരം കുറിച്ചത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാകും, ഫഹദിനെ നായകനാക്കി സജിമോൻ പ്രഭാകർ ഒരുക്കുന്ന മലയൻകുഞ്ഞ്, കാർത്തി നായകനായെത്തുന്ന സർദാർ, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now