News Now
Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ താരമാണ് രജീഷ വിജയൻ. തുടർന്നുവന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് രജീഷയുടെ പുതിയ ചിത്രങ്ങളാണ്. സെറ്റും മുണ്ടും ധരിച്ച് നാടൻ ലുക്കിലാണ് താരം എത്തുന്നത്.
ചുവന്ന കരയുള്ള സെറ്റുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി സ്വർണാഭാരണങ്ങൾ ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ. അമ്മയുടേയും അമ്മൂമ്മയുടേയും പഴയ ചിത്രങ്ങൾ കാണുമ്പോൾ അവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചിരുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിധിൻ നാരായണാണ് ചിത്രം പകർത്തിയത്. ഫെമി ആന്റണിയുടേതാണ് മേക്കപ്പ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

