
അക്കൗണ്ടുകൾ ഹാക്കു ചെയ്യുന്നു, ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും കിട്ടരുത്, പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്; വിഡിയോ
റിതേഷ് സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് രാഖി പരാതി നൽകിയത്
മുൻ ഭർത്താവ് റിതേഷ് സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകി നടിയും മോഡലുമായ രാഖി സാവന്ത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റിതേഷ് ഹാക്കു ചെയ്യുകയാണെന്ന് ആരോപിച്ച രാഖി സാവന്ത് മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
റിതേഷ് സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് രാഖി പരാതി നൽകിയത്. വിവാഹം കഴിച്ചെങ്കിലും ലോക്ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരിഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നത്. വിവാഹം കഴിച്ച മൂന്നു വർഷം എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്കു മാത്രമേ അറിയൂവെന്നുമാണ് മാധ്യമങ്ങളോട് രാഖി പറഞ്ഞത്.
തന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകൾ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും അവർ ചോദിക്കുന്നു. സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പോലീസ് സ്റ്റേഷനിലെത്തിയത്. കരയുന്ന രാഖിയെ ആദിൽ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം
Related News


റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന
