ഉപാസനയുടെ സഹോദരികളായ അനുഷ്‌പാല കാമിനേനിയും സിന്ദൂരി റെഡ്ഢിയും ചേർന്നാണ് ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്

ബേബി ഷവർ വിഡിയോയിൽ നിന്ന്
Last Updated :20 January 2024, 9:18 am IST

News Now

തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരുപ്പിലാണ് ആരാധകർ ഒന്നടങ്കം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയുടെ ബേബി ഷവർ വിഡിയോ ആണ്. ദുബായിൽ വച്ചായിരുന്നു ബേബി ഷവർ നടത്തിയത്. ആടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. 

ഉപാസനയുടെ സഹോദരികളായ അനുഷ്‌പാല കാമിനേനിയും സിന്ദൂരി റെഡ്ഢിയും ചേർന്നാണ് ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. 
വെള്ള വസ്ത്രം ധരിച്ചാണ് രാം ചരണും ഉപാസനയും എത്തിയത്. കടലിനോട് ചേർന്നുള്ള റിസോർട്ടിലായിരുന്നു ആഘോഷം. ഉപാസന തന്നെയാണ് ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ആർആർആർ സിനിമയുടെ വിജയത്തിനു പിന്നാലെയാണ് രാം ചരൺ അച്ഛനാകാൻ പോകുന്ന വിവരം കുടുംബം ആരാധകരെ അറിയിച്ചത്. 2012 ജൂണ്‍ 14നായിരുന്നു രാം ചരണിന്റെയു ഉപാസനയുടെയും വിവാഹം. വിവാഹം കഴിഞ്ഞ പത്ത് വർഷത്തിനുശേഷമായിരുന്നു ദമ്പതികൾ മാതാപിതാക്കളാകാൻ തീരുമാനിച്ചത്. സമൂഹം പറഞ്ഞപ്പോഴല്ല, താൻ ആ​ഗ്രഹിച്ചപ്പോഴാണ് അമ്മയാകാൻ തീരുമാനിച്ചത് എന്നായിരുന്നു ഉപാസനയുടെ പ്രതികരണം.  സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates