'കഭി ഈദ് കഭി ദീവാലി'; സൽമാൻ ഖാൻ ചിത്രത്തിൽ രാം ചരൺ തേജയും  

ചിത്രത്തിലെ സുപ്രധാന രം​ഗത്ത് വരുന്ന ​ഗാനത്തിലാണ് രാം ചരൺ എത്തുക

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:03 am IST

സൽമാൻ ഖാൻ ചിത്രം 'കഭി ഈദ് കഭി ദീവാലി'യിൽ തെലുങ്കിലെ യുവ സൂപ്പർതാരം രാം ചരൺ തേജയും അഭിനയിക്കുന്നു. സൽമാന്റെ വേറിട്ട ​ഗെറ്റപ്പുകൊണ്ട് ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ച ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിലാകും രാം ചരൺ എത്തുക. ചിത്രത്തിലെ സുപ്രധാന രം​ഗത്ത് വരുന്ന ​ഗാനത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. 

തെലുങ്ക് താരം വെങ്കിടേഷാണ് സിനിമയിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. പൂജ ഹെ​ഗ്ഡേയാണ് നായിക.  ഫർഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാസി ​ഗിൽ, ഷെഹനാസ് ​ഗിൽ, പാലക് തിവാരി, രാഘവ് ജൂയൽ, സിദ്ധാർത്ഥ് നി​ഗം എന്നിവരും അഭിനേതാക്കളായുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

"ഈ സ്വർ​ഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു"; ബിക്കിനി ഫോട്ടോഷൂട്ട് പങ്കുവച്ച് അഹാന 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now