'റോക്കി ഭായ് കത്തി നിൽക്കുമ്പോൾ ഈ കൊച്ചു സിനിമ തിയറ്ററിൽ ഇറക്കുന്നത് റിസ്കല്ലേ ചേട്ടായി?' ആരാധകന് മറുപടിയുമായി പിഷാരടി

രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:00 am IST

മലയാള ചിത്രങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ഇത്തവണ വിഷു തിയറ്ററുകളിൽ വൻ ആവേശമായിരുന്നു. കന്നഡ ചിത്രം കെജിഎഫും തമിഴ് ചിത്രം ബീസ്റ്റും തെലുങ്ക് ചിത്രം ആർആർആറും കേരളം കീഴടക്കിയിരിക്കുകയാണ്. അതിനിടെ രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 22 നാണ് ചിത്രം റിലീസ് ചെയ്യുക. അതിനിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു ആരാധകന് പിഷാരടി നൽകിയ രസികൻ മറുപടിയാണ്. 

ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി പങ്കുവച്ച പോസ്റ്റിന് താഴെയാണ് കമന്റുമായി ആരാധകൻ എത്തിയത്. കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒട്ടും വൈകാതെ മാസ് റിപ്ലേയുമായി പിഷാരടി എത്തി. ആർക്ക്; റോക്കി ഭായിക്കോ? എന്നായിരുന്നു താരത്തിന്റെ മറുപടി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരത്തിന്റെ കമന്റ്. 

Story image

നവാ​ഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന, സര്‍വൈവല്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിയ്ക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവർ മാത്രമാണ് ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നത്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now