രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം മാറ്റിവച്ചു

ആലിയ ഭട്ടിന്റെ സഹോദരനായ രാഹുല്‍ ഭട്ടാണ് വിവാഹം മാറ്റിയ വിവരം അറിയിച്ചത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:00 am IST
Edited by :migrator

മുംബൈ; സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് പ്രണയജോഡികളാണ് രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹത്തിനായി. ഏപ്രില്‍ 14ന് വിവാഹമുണ്ടാകുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആലിയ- രണ്‍ബീര്‍ വിവാഹം മാറ്റിവച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആലിയ ഭട്ടിന്റെ സഹോദരനായ രാഹുല്‍ ഭട്ടാണ് വിവാഹം മാറ്റിയ വിവരം അറിയിച്ചത്. ഒരാഴ്ചത്തേക്കാണ് വിവാഹം മാറ്റിയത്. എന്നാല്‍ വിവാഹ തിയതിയെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. 

മുംബൈയില്‍ വച്ചാണ് ആലിയ - രണ്‍ബീര്‍ വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹം മാറ്റിയ വിവരം ഇന്നാണ് രാഹുല്‍ പുറത്തുവിട്ടത്. 14ന് വിവാഹമുണ്ടാവില്ലെന്നും 13 നും ചടങ്ങുകളില്ലെന്നുമാണ് വ്യക്തമാക്കിയത്. നേരത്തെ ആലിയയുടെ അങ്കിളായ റോബിന്‍ ഭട്ടാണ് ഏപ്രില്‍ 14ന് വിവാഹമുണ്ടാകുമെന്ന് അറിയിച്ചത്. 13ന് മെഹന്തി ഫങ്ഷനുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. 

വിവാഹതിയതി മാധ്യമകള്‍ക്ക് ലഭിച്ചതാണ് വിവാഹം മാറ്റിവയ്ക്കാന്‍ കാരണമായത് എന്നാണ് രാഹുല്‍ പറയുന്നത്. വിവാഹം എന്തായാലും നടക്കുമെന്നും എന്നാല്‍ 13നും 14നും പരിപാടി ഉണ്ടാവില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. മാധ്യമങ്ങള്‍ വിവരം ലഭിച്ചതിനാല്‍ വിവാഹതിയതി മാറ്റി. സമ്മര്‍ദ്ദമുണ്ടെന്നും അതിനാലാണ് എല്ലാ മാറ്റിയതെന്നും രാഹുല്‍ വ്യക്തമാക്കി. വിവാഹ തിയതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും പറഞ്ഞു. 

ചെമ്പുരിലുള്ള കപൂര്‍ കുടുംബവീട്ടില്‍ വച്ചാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട് അലങ്കരിച്ചിരുന്നു. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now