
ബോളിവുഡിന്റെ സൂപ്പർസ്റ്റാറാവാൻ രൺബീർ കപൂർ: തിയറ്ററുകൾ കീഴടക്കി അനിമൽ: ആദ്യ ദിനം നേടിയത് 116 കോടി
ഇന്ത്യയിൽ നിന്നു മാത്രം ചിത്രം വാരിയത് 61 കോടി വാരിയത്

രൺബീർ കപൂർ നായകനാക്കി എത്തിയ അനിമൽ ഗംഭീര അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലൂടെ ബോളിവുഡിലെ സൂപ്പർസ്റ്റാർ പദവി രൺബീർ ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ കുതിപ്പ്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
116 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. രൺബീറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം വാരിയത് 61 കോടി വാരിയതായാണ് റിപ്പോർട്ട്. ഈ വർഷം റിലീസ് ചെയ്യുന്ന ഹിന്ദി ചിത്രങ്ങളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് അനിമൽ.
He has come to conquer all the records #AnimalHuntBegins
â T-Series (@TSeries) December 2, 2023
Book Your Tickets https://t.co/QvCXnEetUb#Animal#AnimalInCinemasNow #AnimalTheFilm @AnimalTheFilm @AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23@imvangasandeep #BhushanKumar⦠pic.twitter.com/bF8nV2Nw09
അവധി ദിനമല്ലായിരുന്നിട്ടു കൂടി ഒരു എ റേറ്റഡ് സിനിമയ്ക്ക് ലഭിക്കുന്ന വരവേൽപ് അമ്പരപ്പിക്കുന്നതാണെന്ന് തരണ്‍ ആദർശ് ട്വീറ്റ് ചെയ്തു. ബോളിവുഡിൽ ഈ അടുത്തു കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നായാണ് ചിത്രത്തെ വിലയിരുത്തുന്നത്. അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News


ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
