2022ലെ ആദ്യ മലയാളം റിലീസ് 'രണ്ട്'; വെള്ളിയാഴ്ച തിയറ്ററുകളിൽ 

വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:56 am IST

2022ലെ ആദ്യ മലയാള സിനിമ റിലീസാകാൻ ഒരുങ്ങി 'രണ്ട്'. സുജിത് ലാൽ സംവിധാനം ചെയുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സമകാലീന രാഷ്ട്രീയം ചർച്ചചെയ്യുന്ന ചിത്രം പൊളിറ്റിക്കൽ സറ്റയർ വിഭാ​ഗത്തിൽപ്പെടുന്നതാണ്. നാട്ടിൻപുറത്തുകാരനായ വാവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് സിനിമ. ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now