ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി
ജന്തര്‍ മന്തറിലെ സമരവേദിയില്‍ ആദ്യം എത്തിയ താരങ്ങളില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്.

ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരം വിജയം കണ്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തു നിന്നുമുള്ള ധര്‍മേന്ദ്ര പ്രധാന്റെ രാജി ജെന്‍സികളുടെ പോരാട്ട വീര്യത്തിന്റെ വിജയമാണ്. ജന്തര്‍ മന്തറില്‍ നടന്ന സമരത്തിന് രാജ്യ വ്യാപകമായി വന്‍ പിന്തുണ ലഭിച്ചിരുന്നു. സമര മുഖത്തെ സിനിമാ താരങ്ങളടക്കം പിന്തുണ അറിയിച്ചിരുന്നു. ജന്തര്‍ മന്തറിലെ സമരവേദിയില്‍ ആദ്യം എത്തിയ താരങ്ങളില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്.
നടി സിജ റോസ്, ജാന്മണി തുടങ്ങിയവര്‍ക്കൊപ്പമാണ് രഞ്ജിനിയും സമരവേദിയിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടേയും തുടക്കം മുതല്‍, സമരം വിജയം കാണുന്നത് വരെ രഞ്ജിനി നിരന്തരം ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. ഇത് മൂലം സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും വിമര്‍ശനങ്ങളും രഞ്ജിനിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും താരത്തെ തളര്‍ത്തിയില്ല.
ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു വാര്‍ത്തയ്ക്ക് രഞ്ജിനി നല്കിയ മറുപടി കയ്യടി നേടുകയാണ്. 'ഡല്‍ഹിയിലെത്തിയത് പണം വാങ്ങി. രഞ്ജിനി ഹരിദാസ് ഉള്‍പ്പടെയുള്ള ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരെ എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജി' എന്ന വാര്‍ത്തയ്ക്കെതിരെയാണ് രഞ്ജിനി രംഗത്തെത്തിയത്. ജനം ഓണ്ലൈനിന്റേതായിരുന്നു വാർത്ത. ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്താണ് രഞ്ജിനി പ്രതികരിച്ചിരിക്കുന്നത്.
''അവരോട് അടുത്ത മാസം 20 ന് ശേഷം വരാന്‍ പറയാന്‍ പറ്റുമോ? അതുവരെ ഞാന്‍ കുറച്ച് തിരക്കിലാണ്. എന്തായാലും അറിയിച്ചതിന് നന്ദി'' എന്നാണ് രഞ്ജിനി പറഞ്ഞത്. താരത്തിന്റെ കമന്റിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. നേരത്തെ പ്രധാന്റെ രാജിയ്ക്ക് പിന്നാലെ സിജെപിയേയും യുവാക്കളേയും അഭിനന്ദിച്ചിരുന്നു രഞ്ജിനി.
ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് നിങ്ങള്‍ ചെയ്തു. അതിനുവേണ്ടി എല്ലാവരുടെയും പേരില്‍ ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഇനി അധികാരത്തിലുള്ളവര്‍ തെറ്റ് ചെയ്യുമ്പോഴെല്ലാം അവരോട് കണക്ക് ചോദിക്കാന്‍ നമുക്ക് കഴിയുമെന്ന് നിങ്ങള്‍ തെളിയിച്ചു. അതിനുള്ള പ്രചോദനവും ധൈര്യവും നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കി എന്നാണ് രഞ്ജിനി പറഞ്ഞത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Ranjini Haridas gives reply in comments on news about petition for NIA inquiry against her.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




