
'അവര്‍ക്കിടയില്‍ ഞാന്‍ നല്ല പോലെ പിആര്‍ ചെയ്തിട്ടുണ്ട്'; ജോജുവിനുള്ള ചാക്കോച്ചന്റെ മറുപടിയോ? ചര്‍ച്ചയായി നടന്റെ വാക്കുകള്‍
ആ താരദമ്പതിമാര്‍ ആരെന്ന് ജോജു തന്നെ വെളിപ്പെടുത്തണമെന്ന് ആരാധകര്‍

തനിക്കെതിരെ ഒരു നടനും ഭാര്യയും പിആര്‍ വര്‍ക്ക് ചെയ്യുന്നുവെന്ന നടന് ജോജു ജോര്‍ജിന്റെ ആരോപണം വലിയ വാര്‍ത്തയായിരുന്നു. തന്റെ ഒടുവിലിറങ്ങിയ ചിത്രം വരവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ജോജുവിന്റെ ആരോപണം ഉന്നയിച്ചത്. പിന്നാലെ നടിയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മി മേനോന് നടത്തിയ പ്രതികരണവും വൈറലായിരുന്നു. ആ പെണ്‍കോന്തന്‍ നടന്റേയും ഭാര്യയുടേയും സ്ഥിരം കലാപരിപാടിയാണെന്നാണ് ലക്ഷ്മി പറഞ്ഞത്.
നടന്റേയും ഭാര്യയുടേയും പേര് ജോജു വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയ നടന് ആരെന്ന് തേടിയിറങ്ങി. സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിച്ചത് ആ നടന് കുഞ്ചാക്കോ ബോബന് ആണെന്നായിരുന്നു. വാര്‍ത്തകളോട് ജോജുവും കുഞ്ചാക്കോ ബോബനും ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ കുഞ്ചാക്കോ നടത്തിയൊരു പരാമര്‍ശം ചര്‍ച്ചയാവുകയാണ്.
പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തില്‍ പിആറിനെക്കുറിച്ച് കുഞ്ചാക്കോ ബോബന് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ അഭിനയിച്ച രണ്ട് കുട്ടികള്‍ കുഞ്ചാക്കോ ബോബനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് വാചാലരായെന്നും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും അവതാരക ചൂണ്ടിക്കാണിക്കുകയായിരുന്നു.
'അവര്‍ക്കിടയില്‍ ഞാന്‍ നല്ല പോലെ പിആര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്' എന്നായിരുന്നു ചിരിച്ചു കൊണ്ട് കുഞ്ചാക്കോ ബോബന് നല്കിയ മറുപടി. ഒപ്പമുണ്ടായിരുന്നവരെല്ലാം ഇത് കേട്ട് പൊട്ടിച്ചിരിച്ചു. 'പിആറിന്റെ കാര്യത്തില്‍ ചാക്കോച്ചനെ കഴിഞ്ഞേയുള്ളൂ ആരും. ഓരോ സമയത്തും അതിനുള്ളത് അവര്‍ക്ക് അങ്ങോട്ട് കൊടുക്കും. ഇപ്പോള്‍ ഓണ്‍ലൈനില്‍ പിആര്‍ വര്‍ക്ക് ആരംഭിച്ചിട്ടുണ്ട്' എന്ന് ഒപ്പമുണ്ടായിരുന്ന സാബു മോനും കൗണ്ടറടിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്റെ പരാമര്‍ശം ജോജുവിന്റെ പിആര്‍ ആരോപണത്തോടുള്ള പരോക്ഷമായ മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം താന്‍ ആരോപണം ഉന്നയിച്ച താരദമ്പതിമാര്‍ ആരെന്ന് ജോജു തന്നെ വെളിപ്പെടുത്തണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Kunchacko Boban talks about PR work. Social media finds connection with Joju George.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എനിക്ക് ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്‍: ഉര്‍വശി



