
'വളരെ അധികം വേദനയുണ്ട്, സ്കൂളില്‍ പഠിക്കുമ്പോള്‍ ഇത് സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്തേനെ'; ഡീപ് ഫേക്ക് വിഡിയോയില്‍ രശ്മിക മന്ദാന
'സത്യം പറഞ്ഞാല്‍ ഇതുപോലൊരു കാര്യം എനിക്ക് മാത്രമല്ല നമ്മള് ഓരോരുത്തര്‍ക്കും അങ്ങേയറ്റം ഭയാനകമാണ്'

തന്റെ പേരില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വിഡിയോയില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ വളരെ വേദനയോടെയാണ് ഇത് പങ്കുവയ്ക്കുന്നത് എന്ന് പറഞ്ഞാണ് രശ്മിക തന്റെ കുറിപ്പ് ആരംഭിച്ചത്. ഇത്തരം കാര്യങ്ങള്‍ തനിക്ക് മാത്രമല്ല നമ്മള് ഓരോരുത്തര്‍ക്കും അങ്ങേയറ്റം ഭയാനകമാണ് എന്നും താരം പറഞ്ഞു. ഇപ്പോള്‍ തന്നെ പിന്തുണയ്ക്കാന്‍ നിരവധി പേരുണ്ട്. എന്നാല്‍ സ്കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ ഇത് സംഭവിച്ചിരുന്നെങ്കില്‍ എങ്ങനെ നേരിടുമെന്ന് അറിയില്ലെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
രശ്മിക മന്ദാനയുടെ കുറിപ്പ് വായിക്കാം
വളരെ അധികം വേദനയോടെയാണ് ഇത് പങ്കുവെക്കുന്നത്. എന്റെ പേരില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വിഡിയോയെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. സത്യം പറഞ്ഞാല്‍ ഇതുപോലൊരു കാര്യം എനിക്ക് മാത്രമല്ല നമ്മള് ഓരോരുത്തര്‍ക്കും അങ്ങേയറ്റം ഭയാനകമാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് വളരെയധികം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സംരക്ഷണവും പിന്തുണയും നല്കുന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഭ്യുദേയകാംക്ഷികളോടും എനിക്ക് നന്ദിയുണ്ട്. എന്നാല്‍ ഞാന്‍ സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചിരുന്നതെങ്കില്‍, ഇതിനെ എങ്ങനെയാവും നേരിടുക എന്നതിനെപ്പെറ്റി എനിക്ക് സങ്കല്പ്പിക്കാന് കഴിയുന്നില്ല.
ഇത്തരം ഐഡന്റിറ്റി മോഷണം നമ്മളില്‍ കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയില്‍ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.
I feel really hurt to share this and have to talk about the deepfake video of me being spread online.
â Rashmika Mandanna (@iamRashmika) November 6, 2023
Something like this is honestly, extremely scary not only for me, but also for each one of us who today is vulnerable to so much harm because of how technology is being misused.â¦
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
