'ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമര്‍ശനം അര്‍ഹിക്കുന്നു'

Ravi Teja
രവി തേജയും നടി ഭാ​ഗ്യശ്രീയുംSource by : X
Last Updated :11 July 2024, 6:59 pm IST

News Now

തെലുങ്ക് നടൻ രവി തേജയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനവും. മിസ്റ്റർ ബച്ചൻ എന്ന ചിത്രത്തിൽ രവി തേജയും നടി ഭാ​ഗ്യശ്രീയും ഒന്നിച്ചെത്തിയ ഒരു ​ഗാനരം​ഗമാണ് ട്രോളുകൾക്ക് വഴിത്തെളിച്ചത്. പകുതി വയസ് മാത്രം പ്രായമുള്ള നായികയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്തത് അതിരുകടന്നു പോയി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മിക്കി ജെ മേയര്‍ ഈണമിട്ട സിതാര്‍ എന്ന ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്.

പാട്ട് റിലീസായതിന് പിന്നാലെ ഗ്ലാമറിന്റെ അതിപ്രസരവും നായകന്റെയും നായികയുടെയും പ്രായ വ്യത്യാസവുമാണ് സോഷ്യൽ മീ‍ഡിയ ഉപയോക്താക്കൾ ചർച്ച ചെയ്തത്. ​'ഗാനം കൊള്ളാമെങ്കിലും രംഗങ്ങള്‍ കണ്ടിരിക്കാനാവില്ലെ'ന്നും കമന്റുകൾ വരുന്നുണ്ട്. 'നായികയുടെ മുഖം കാണിക്കാന്‍ പോലും സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നില്ല. കാരണം അവരെ ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള ഒരു വസ്തു മാത്രമായാണ് അണിയറപ്രവർത്തകർ കാണുന്നതെന്നാണ്' പലരും കുറിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നല്ലൊരു കണ്ടന്റ് കിട്ടിയില്ലെങ്കില്‍ ഇത്തരം മോശം പ്രവണതകളിലേക്ക് ഇവര്‍ പോകും. ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമര്‍ശനം അര്‍ഹിക്കുന്നു'വെന്നും ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിട്ടുണ്ട്. അക്ഷയ് കുമാർ നായകനായെത്തിയ റെയ്ഡ് എന്ന ചിത്രത്തിന്റെ റീമേക്കാണ് മിസ്റ്റർ ബച്ചൻ. ഓ​ഗസ്റ്റ് 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates