കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം പരി​ഗണിച്ചാണ് തീരുമാനം

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:56 am IST

News Now

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ റിലീസ് മാറ്റി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം പരി​ഗണിച്ചാണ് തീരുമാനം. എത്രയും പെട്ടെന്ന് ചിത്രം റിലീസിനെത്തിക്കാൻ ശ്രമിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ദുൽഖർ പറഞ്ഞു. 

ജനുവരി 14നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നത്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ദുൽഖർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
 

വേഫെറർ  ഫിലിംസ് വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ ഉപരിയായി സാമൂഹിക ഉത്തരവാദിത്തം കാണിക്കാൻ ബാധ്യസ്ഥരാണ്. നിങ്ങളെ എല്ലാവരെയും പോലെ, ഞങ്ങളും ഞങ്ങളുടെ അടുത്ത റിലീസിനായി ഏറ്റവും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നു.
സമീപകാല സംഭവവികാസങ്ങളും കോവിഡ് -19, ഒമൈക്രോൺ കേസുകളുടെ വർദ്ധനവും കാരണം, “സല്യൂട്ട്” റിലീസ് മാറ്റിവയ്ക്കാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നാൽ ഇത്തരം സമയങ്ങളിൽ നാം ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണം.
എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മടങ്ങിവരും. ഏറ്റവും നേരത്തെ. നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ ഓരോരുത്തർക്കും നന്ദി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates