ലിയോ സിനിമയുമായി ബന്ധപ്പെട്ടാണ് മൻസൂർ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയത്

മൻസൂർ അലി ഖാൻ, തൃഷ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:27 am IST

News Now

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയ ലൈം​ഗിക പരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈം​ഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. 

ലിയോ സിനിമയിൽ തൃഷയ്‌ക്കൊപ്പം ബെഡ് റൂം സീനിൽ അഭിനയിക്കണം എന്നാണ് താൻ ആ​ഗ്രഹിച്ചത് എന്ന മൻസൂർ അലി ഖാന്റെ പരാമർശത്തിനെതിരെ നടി തന്നെ രം​ഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധമാണുണ്ടായത്. ഇതിന് പിന്നാലെ വനിത കമ്മീഷൽ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. 

മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. നടന്റെ പരാമർശങ്ങളിൽ അസോസിയേഷൻ ഞെട്ടൽ പ്രകടിപ്പിക്കുകയും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates