
'സിനിമയില്ല, ഇവള്‍ എങ്ങനെയാണ് പണമുണ്ടാക്കുന്നത്?'; മറുപടിയുമായി റിയ ചക്രബര്‍ത്തി
തന്റെ വരുമാന മാര്‍ഗത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റിയ

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെ വിവാദങ്ങളില്‍ നിറഞ്ഞ നടിയാണ് റിയ ചക്രബര്‍ത്തി. സുശാന്തുമായി ബന്ധപ്പെട്ട കേസില്‍ താരം നീണ്ടകാലം ജയിലിലും കഴിഞ്ഞിരുന്നു. പിന്നാലെ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായി. അടുത്തിടെയാണ് താന്‍ സിനിമയിലും ഷോയിലും അഭിനയിക്കുന്നത് അവസാനിപ്പിച്ചെന്ന് താരം വ്യക്തമാക്കിയത്. ഇപ്പോള്‍ തന്റെ വരുമാന മാര്‍ഗത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റിയ.
പുതുതായി തുടങ്ങിയ തന്റെ പോഡ്കാസ്റ്റിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ചാപ്റ്റര്‍ 2 എന്ന് പേരിട്ട പോഡ്കാസ്റ്റില്‍ ആദ്യത്തെ അതിഥിയായി എത്തിയത് ബോളിവുഡ് നടി സുസ്മിത സെന്‍ ആയിരുന്നു. സുസ്മിതയുമായുള്ള സംസാരത്തിനിടെയാണ് റിയ വരുമാന മാര്‍ഗത്തെക്കുറിച്ച് പറഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകും. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നില്ല. പക്ഷേ മറ്റ് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ മോട്ടിവേഷന്‍ സ്പീക്കിങ് ചെയ്യും. അങ്ങനെയാണ് പണം സമ്പാദിക്കുന്നത്.- റിയ ചക്രബര്‍ത്തി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും



